Friday, 22 February 2013




എന്‍ പ്രിയ ബാല്യം

ഒരു താരാട്ടിനീണം കേള്‍ക്കവേ


മനസ്സില്‍ വിടര്‍ന്നു എന്‍ പ്രിയ ബാല്യം


പൊട്ടിച്ചിരിച്ചും കളിച്ചും രസിച്ചും ഓടി നടന്നൊരങ്കണവും പിന്നെയെന്‍ കളിക്കൂട്ടുകാരനായച്ഛനും



കുഞ്ഞിക്കാലിടറിവീണീടുമ്പോള്‍ കൈ തന്നുയര്‍ത്തിയും



ചുടുനീരണിഞ്ഞ മിഴികള്‍ തുടയ്ച്ചും ചെറുചുണ്ടില്‍ പാല്‍പുഞ്ചിരി വിടര്‍ത്തിയും



നീരസം ഭാവിച്ചു പോയീടിലോ പിണങ്ങിനിന്നീടിലോ പൈതലേ നീയെന്നോമനയെന്നുചൊല്ലി



വാത്സല്യമേകിയും കുട്ടിക്കുറുമ്പുകാണിച്ചീടില്‍ കുസൃതിക്കുരുന്നേയരുതേയെന്നോതിയും 




കുഞ്ഞിളംമിഴികളില്‍ നിദ്രയെത്തുമ്പോള്‍ താരാട്ടിനീണം പകര്‍ന്നും താതനെന്‍ 




കളിത്തോഴനായ് ചാരെ നില്‍ക്കേയീ ലോകം മുഴുവനുമെനിക്കു സ്വന്തം......



written by

Archana

4 comments:

  1. Ithrayum vendaayirunnu............

    ReplyDelete
  2. സ്വന്തം.......സ്വന്തം ബാല്യത്തിലൂടെ....ഒന്ന് പോകാന്‍ ....മോഹമില്ലാത്തവരുണ്ടോ...
    എല്ലാം ഞാന്‍ നല്‍കാം...ഈ ജന്മമാകെ നല്‍കാം...എന്‍ ബാല്യം തിരികെ തരുമോ....


    ഗൊള്ളാല്ലോ വീഡിയോണ്‍ .....അര്‍ച്ചനക്കാശംസകള്‍ ...പൂച്ചപ്പിസ്സാസിനും...ബ്ലും

    ReplyDelete